ഐടി, മെറ്റൽ ഓഹരികൾ കുതിച്ചു ; വിപണി റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ ചെയ്തു

ഐടി, മെറ്റൽ ഓഹരികൾ കുതിച്ചു ; വിപണി റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ ചെയ്തു

മുംബൈ: റെക്കോഡ് തിരുത്തി ഓഹരി സൂചികകൾ വീണ്ടും കുതിച്ചു. ഐടി, മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്ത് പകർന്നത് .സെൻസെക്‌സ് 174.29 പോയന്റ് നേട്ടത്തിൽ 52,474.76ലും നിഫ്റ്റി 61.60പോയന്റ് ഉയർന്ന് 15,799.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്ത് കോവിഡ് ലോക് ഡൗൺ പിൻവലിക്കാൻ തുടങ്ങിയതും രോഗികളുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും മൺസൂൺ പ്രതീക്ഷയുമൊക്കെയാണ് വിപണിയിൽ നേട്ടമായത് .

യുഎസ്, യൂറോ മേഖലകളിലെ ബോണ്ട് ആദായം താഴ്ന്നത് ആഗോള വിപണികളെ സ്വാധീനിച്ചു. 2008 ഓഗസ്റ്റിനുശേഷം ഇതാദ്യമായി യുഎസിലെ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനത്തിലെത്തി. ഫെഡ് റിസർവ് പലിശ നിരക്ക് തൽക്കാലംവർധിപ്പിക്കില്ലെന്ന വിശ്വാസം ആഗോള വിപണികളെ നേട്ടത്തിലേക് നയിച്ചു . ബ്രിട്ടണിലെ സാമ്പത്തികമേഖല ഉണർവ് പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി.

കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14ശതമാനം നേട്ടത്തിലും സ്‌മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയർന്നുമാണ് ക്ലോസ്‌ചെയ്തത്.

Leave A Reply
error: Content is protected !!