വനംകൊള്ള: വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒയെ മാറ്റി

വനംകൊള്ള: വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒയെ മാറ്റി

വയനാട്: വനംകൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒ എ.ഷാനവാസിനെ സ്ഥലം മാറ്റി. പകരം ഇടുക്കി, കോട്ടയം ജില്ലകളുടെ അന്വേഷണ ചുമതലയാണ് ഷാനവാസിന് നൽകിയത്.

വയനാട്ടിൽ ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷൈൻ.പി.ടോം അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം ജില്ലകളുടെ ചുമതലയുള്ള ഡിഎഫ്ഒ പി ധനേഷ് കുമാറിനെയും ഇന്ന് സ്ഥലം മാറ്റിയിരുന്നു.

അന്വേഷണം നടക്കുന്ന ഘട്ടത്തിലെ ഈ അഴിച്ചുപണി വിവാദമായി സാഹചര്യത്തിലാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെകൂടി സ്ഥലംമാറ്റിയത്.

Leave A Reply
error: Content is protected !!