”കോവിഡ് വ്യാപനം രൂക്ഷം”; ഇരവിപേരൂരിൽ നിരോധനം ലംഘിച്ച് വഴിയോര കച്ചവടക്കാർ

”കോവിഡ് വ്യാപനം രൂക്ഷം”; ഇരവിപേരൂരിൽ നിരോധനം ലംഘിച്ച് വഴിയോര കച്ചവടക്കാർ

ഇരവിപേരൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തിൽ വഴിയോര കച്ചവടക്കാർക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് നൽകുന്നത് പുല്ലുവില. ഇവിടെ രോഗ വ്യാപന തോത് കണക്കിലെടുത്താണ് പഞ്ചായത്ത് അധികൃതർ കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പക്ഷെ, പരിശോധന കർശനമാക്കിയതിനെ തുടർന്ന് ഒരാഴ്ചയോളം നിലച്ചിരുന്ന കച്ചവടം ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നു.

വള്ളംകുളം പെട്രോൾപമ്പിന് സമീപത്തും ഇരവിപേരൂർ വരാപ്പാലത്തുമാണ് കച്ചവടം തകൃതിയായി നടക്കുന്നത്. റോഡിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഷെഡ്ഡുകൾ നിർമ്മിച്ചാണ് വരാപ്പാലത്തെ കച്ചവടം.

Leave A Reply
error: Content is protected !!