ലോക്ക്ഡൗണിൽ കട്ടപ്പുറത്ത് ആയി ടൂറിസ്റ്റ് ബസുകൾ

ലോക്ക്ഡൗണിൽ കട്ടപ്പുറത്ത് ആയി ടൂറിസ്റ്റ് ബസുകൾ

പാലക്കാട്:കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമായതോടെ ലോക്ക് ഡൗൺ മൂലം ഓട്ടം നിലച്ച്‌ ടൂറിസ്റ്റ് ബസുകളും ടാക്സികളും വൻ സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നു. ബസുകളും കാറുകളും ഉൾപ്പടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന ജില്ലയിലെ ഇരുപതിനായിരത്തോളം വാഹനങ്ങളാണ് ഓട്ടമില്ലാതെ ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിൽ ഓട്ടം നിലച്ച വാഹനങ്ങളിൽ പലതും രണ്ടാംവർഷത്തിലും അനക്കമില്ലാതെ തന്നെ കിടക്കുകയാണ്. ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് ഈ രംഗത്ത് പിടിച്ച് നിന്നിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് വരെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. പക്ഷെ സെപ്തംബറിൽ വായ്പയെടുത്ത സ്ഥാപനങ്ങൾ തിരിച്ചടവിന് നിർബന്ധം ആയതോടെ മിക്ക ഉടമകളും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave A Reply
error: Content is protected !!