ബിരുദാനന്തര മെഡിക്കൽ പ്രവേശന പരീക്ഷ (ഐ‌.എൻ‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാൻ നിർദ്ദേശം

ബിരുദാനന്തര മെഡിക്കൽ പ്രവേശന പരീക്ഷ (ഐ‌.എൻ‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാൻ നിർദ്ദേശം

ന്യൂഡൽഹി: ജൂൺ 16ന് നടത്താൻ തീരുമാനിച്ചിരുന്ന ജിപ് മർ , എയിംസ്, പിജിമെർ, നിംഹാൻസ് എന്നിവിടങ്ങളിലെ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ഐ‌.എൻ‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാൻ നിർദേശം നൽകി സുപ്രീംകോടതി .

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഒരു മാസത്തേക്ക് പരീഷ മാറ്റിവെക്കാനാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചത്.

നാഷണൽ ഇൻപോർട്ടൻസ് കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ-സി.ഇ.ടി) മാറ്റിവെക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സമർപ്പിച്ചിരുന്നത്.

23 എം.ബി.ബി.എസ് ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മെഡിക്കൽ സ്റ്റുഡന്‍റ് നെറ്റ് വർക് (ചത്തീസ്ഗഡ് ചാപ്റ്റർ) എന്നിവരെ കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 35 ഡോക്ടർമാരും ഹരജി സമർപ്പിച്ചിരുന്നു .

Leave A Reply
error: Content is protected !!