ഇമ്മാനുവേൽ കോളേജ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

ഇമ്മാനുവേൽ കോളേജ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

വെള്ളറട: വാഴിച്ചൽ ഇമ്മാനുവേൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രദേശത്തെ മുന്നൂറോളം കോവിഡിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

മാനേജർ മോ. ജി.ക്രിസ്തുദാസ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഡെന്നീസ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ആർ.ചെറുപുഷ്പം, ഗ്രാമപ്പഞ്ചായത്തംഗം സുകുമാരൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ജി.സെൽവിൻജോസ്, ജാഗ്രതാ കമ്മിറ്റി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്ക് എടുത്തു.

Leave A Reply
error: Content is protected !!