ഇന്ധനവില വർധനയിൽ രാജ്യവ്യാപക പ്രതിഷേധo ; കോൺഗ്രസ്​ നേതാക്കൾ കസ്റ്റഡിയിൽ

ഇന്ധനവില വർധനയിൽ രാജ്യവ്യാപക പ്രതിഷേധo ; കോൺഗ്രസ്​ നേതാക്കൾ കസ്റ്റഡിയിൽ

ബംഗളൂരു: രാജ്യത്ത് അടിക്കടി കുതിച്ചുയരുന്ന ഇന്ധനവില വർധനക്കെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന്​ നേതൃത്വം നൽകിയ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ്​ പ്രസിഡൻറ്​ ഡി.കെ. ശിവകുമാറും പൊലീസ്​ കസ്റ്റഡിയിൽ. ലഖ്​നോവിൽ യുപി ​ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ അജയ്​ ലല്ലു പ്രസാദിനെ പൊലീസ്​ വീട്ടുതടങ്കലിലാക്കി.

രാജ്യത്തെ ​ഇന്ധനവിലക്കയറ്റത്തിനെതിരെ കോൺഗ്രസ്​ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പെട്രോൾ പമ്പുകൾക്ക്​ മുമ്പിലായിരുന്നു പ്രതിഷേധം നടത്തിയത് .

പ്രതിഷേധത്തിൽ ചേരുന്നതിന് മുന്നോടിയായാണ്​ അജയ്​ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയതെന്ന്​ പാർട്ടി ട്വീറ്റ്​ ചെയ്​തു.

‘ഇതാണ്​ സ്വോച്ഛാധിപത്യം, എന്തുകൊണ്ടാണ് പൊലീസ്​ സംസ്​ഥാനം ഭരിക്കുന്നത്​? പെട്രോൾ, ഡീസൽ വില ഉയർത്തി ജനങ്ങളെ കൊള്ളയടിച്ചതിന്​ ശേഷം സർക്കാർ എന്തിന്​ ഭയക്കുന്നു?’ -യു.പി കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു.

കേരളo , രാജസ്​ഥാൻ, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കോൺഗ്രസിന്‍റെ പ്രതിഷേധം ശക്തമാക്കിയിരുന്നു . പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കി അവശ്യവസ്​തുക്കളുടേതുൾപ്പെടെയുള്ള വിലക്കയറ്റം ഒഴിവാക്കണമെന്നാണ്​ ആവശ്യം. തൊഴിലില്ലായ്​മ നിരക്ക്​ ഉയരു​ന്നതോടെ ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്നത്​ സമ്പദ്​വ്യവസ്​ഥയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ്​ ചൂണ്ടിക്കാട്ടി.

അതേസമയം, കർണാടക കോൺഗ്രസ്​ ​പ്രദേശ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്​ഥാനത്ത്​ 100 നോട്ട്​ ഔട്ട്​ കാമ്പയിൻ ആരംഭിച്ചു. ജൂൺ 11 മുതൽ 15വരെയാണ്​ കാമ്പയിൻ സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി സംസ്ഥാന​ത്തെ 5000 പെട്രോൾ പമ്പുകൾക്ക്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.കെ. ശിവകുമാർ പ്രതികരിച്ചു .

Leave A Reply
error: Content is protected !!