”ഇനി കളിക്കളത്തിൽ”; യൂറോകപ്പ് ഇന്ന് തുടക്കമാകും,കാത്തിരിപ്പോടെ ആരാധകർ

”ഇനി കളിക്കളത്തിൽ”; യൂറോകപ്പ് ഇന്ന് തുടക്കമാകും,കാത്തിരിപ്പോടെ ആരാധകർ

റോം: കോവിഡ് എന്ന മഹാമാരി കാലത്ത് അതിജീവനത്തിന്റെ പ്രതീക്ഷയുമായി ഒരു യൂ​റോ ക​പ്പ്​ ഫു​ട്​​ബാ​ൾ കാലം കൂടി മിഴി തുറന്നു. ​യൂ​റോ​പ്പി​‍െൻറ തന്നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 11 രാ​ജ്യ​ങ്ങ​ളി​ലാ​യി ഒ​രു മാ​സം നീണ്ടു നിൽക്കുന്ന ‘യൂ​റോ 2020’ന്​ ​പി​റ​കെ കോ​പ അ​മേ​രി​ക്ക കൂ​ടി വി​രു​ന്നെ​ത്താ​നി​രി​ക്കെ ഫു​ട്​​ബാ​ൾ ലോ​ക​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്​​ മാസ്മരിക മത്സരങ്ങൾ ആണ്.

യൂ​റോ​പ്പി​ലെ ഫു​ട്​​ബാ​ൾ രാ​ജാ​ക്ക​ന്മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഇ​ത്ത​വ​ണ​ത്തെ യു​റോ​ക​പ്പ്​ ന​ട​ക്കേ​ണ്ട​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ലോ​ക​ത്തെ തന്നെ ഗതിമാറ്റി കോ​വി​ഡ്​ എ​ത്തി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തേ​ക്കു​നീ​ട്ടു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!