അര ലക്ഷം അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിൻ്റെ ആശ്വാസം

അര ലക്ഷം അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിൻ്റെ ആശ്വാസം

എറണാകുളം: ജില്ലയിൽ ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ അര ലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് ഒരു മാസത്തിനിടയിൽ തൊഴിൽ വകുപ്പ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മെയ് 11നാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ജില്ലയിൽ ജോലി ചെയ്യുന്ന 70000 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് തൊഴിൽ വകുപ്പ് ഇതിനകം ശേഖരിച്ചിട്ടുള്ളത്.
മുഴുവൻ തൊഴിലാളികൾക്കും ഒരാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് ,സപ്ലെകോ എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റു വിതരണം പുരോഗമിക്കുന്നത്.
സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം പൂർത്തിയായി വരുന്നു. കൂടാതെ വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണവും പുരോഗമിക്കുകയാണ്.
അമ്പതിനായിരാമത്തെ ഭക്ഷ്യ കിറ്റ് എറണാകുളം ജില്ലാ ലേബർ ഓഫീസർ (ഇ) പി എം ഫിറോസ് ബീഹാർ സ്വദേശി ശ്രീറാം കുമാറിന് കൈമാറി. അസി. ലേബർ ഓഫീസർ ഗ്രേഡ് 1 പി എൻ ബിജുമോൻ, അസി. ലേബർ ഓഫീസർ ടി ജി ബിനീഷ് കുമാർ എന്നിവർ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ,ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ് ,പി .എസ് മാർക്കോസ് എന്നിവർ നേതൃത്വം നൽകുന്നു.
ലേബര് കമ്മീഷണര് ഡോ.എസ്.ചിത്ര അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ എന്നിവരും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിലുണ്ട്.
ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പി.എൻ. പുരുഷോത്തമൻ ജില്ലാ ഭരണകൂടത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതും ഭക്ഷ്യ കിറ്റുകൾ ഗുണഭോക്താക്കളിലെത്തിക്കുന്നതും അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ടി ജി ബിനീഷ് കുമാർ, അഭി സെബാസ്റ്റ്യൻ, രാഖി ഇ ജി, ടി കെ നാസർ, പ്രിയ ആർ, മേരി സുജ പി റ്റി, മുഹമ്മദ് ഷാ സി എം, പ്രവീൺ പി ശ്രീധർ, ജോസി ടി വി, ജയപ്രകാശ് കെ എ എന്നിവരുടെ നേതൃത്വത്തിലാണ്.
Leave A Reply
error: Content is protected !!