ഡൽഹിയിൽ ലോറി പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം

ഡൽഹിയിൽ ലോറി പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റോഡരികില്‍ പ്രഭാത സവാരി നടത്തുന്നവര്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമിടയിലേക്ക്  അമിത വേഗത്തിലെത്തിയ ലോറി പാഞ്ഞു കയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം . അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെ ഡല്‍ഹി നജഫ്ഗറിലായിരുന്നു ഞെട്ടിക്കുന്ന സംഭവം . പ്രഭാത സവാരിക്കിറങ്ങിയ അശോക് (30), ഭാര്യ കിരണ്‍, മകന്‍ ഇശാന്ത് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി .അശോകിന്റെ മറ്റൊരു മകന്‍ ദേവിന്റെ പരിക്ക് ഗുരുതരമാണ്.

ലോറി ഡ്രൈവര്‍ രാജേഷ് പിടിയിലായിട്ടുണ്ട്. അമിത വേഗതയിലും അശ്രദ്ധമായുമാണ് ലോറി ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ നിര്‍ത്തിയിട്ട കാറുകളടക്കമാണ് തകർന്നത് .

Leave A Reply
error: Content is protected !!