വിമുക്തി വായനാ ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി വായനാ മത്സരം

വിമുക്തി വായനാ ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി വായനാ മത്സരം

പത്തനംതിട്ട: കേരളാ ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവായ നാരായണപണിക്കരുടെ ചരമദിനമായ ജൂണ് 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില് എക്‌സൈസ് വകുപ്പ് സംസ്ഥാനതലത്തില് കുട്ടികള്ക്കായി വായനാ മല്സരം സംഘടിപ്പിക്കുന്നു.
വിദ്യാര്ഥികള് വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലിഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ച് മൂന്നു മിനിറ്റില് അധികരിക്കാത്ത അവതരണം വീഡിയോയില് എടുത്ത് വിമുക്തി മിഷനിലേക്ക് അയക്കണം. മികച്ച സൃഷ്ടികള്ക്ക് ജില്ലാ അടിസ്ഥാനത്തില് സമ്മാനം ലഭിക്കും.
കുട്ടികള് തങ്ങളുടെ സൃഷ്ടികളുടെ വീഡിയോ തയ്യാറാക്കി വിമുക്തി മിഷന്റെ jecapckerala@gmail.com എന്ന വിലാസത്തില് ഇമെയില് ചെയ്യാം. കൂടുതല് വിവരങ്ങള് എക്‌സൈസ് ഓഫീസുകളില് നിന്നും ലഭിക്കും. ഫോണ് 0468 2222873.
Leave A Reply
error: Content is protected !!