മധ്യപ്രദേശിലെ സുനാർ നദിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മധ്യപ്രദേശിലെ സുനാർ നദിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

സാഗർ: മധ്യപ്രദേശിലെ സുനാർ നദിയിൽ കുടുങ്ങിയ നാലു കുട്ടികളും നിർമാണ തൊഴിലാളികളും ഉൾപ്പടെ യുള്ളവരെ രക്ഷപ്പെടുത്തി സംസ്ഥാന ദുരന്ത പ്രതിരോധ സേന .സുനാർ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് മറുകരയിൽ നിരവധി പേർ കുടുങ്ങിയത്.

രാവിലെ ഒമ്പത് മണിക്കാണ് കുട്ടികൾ നദിയുടെ മറുകരയിലെത്തിയത്. എന്നാൽ, പത്ത് മണിയോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.

നദിക്ക് കുറുകെ നിർമാണം പുരോഗമിക്കുന്ന പാലത്തിലാണ് തൊഴിലാളികൾ ഏറെയും കുടുങ്ങിയത്. പാലത്തിൽ കയർകെട്ടി ഉറപ്പിച്ച ശേഷം തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് സാഗർ എ.എസ്.പി വിക്രം സിങ് കുശ് വാഹ മാധ്യമങ്ങളോട് വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!