മുട്ടിൽ കേസ്: റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തതെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

മുട്ടിൽ കേസ്: റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തതെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മുട്ടിൽ മരംമുറി കേസിൽ വ​നം വ​കു​പ്പി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. പ്രതികളെ കണ്ടിരുന്നു. വനംമന്ത്രിയാകുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ചയെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മ​രം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്താ​ണ്. ഉ​ത്ത​ര​വി​റ​ക്കി​യ​തും റ​ദ്ദാ​ക്കി​യ​തും റ​വ​ന്യൂ വ​കു​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം കേസിൽ അന്വേഷണ സംഘത്തിൽ നിന്ന് ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ മാറ്റിയത് അറിഞ്ഞില്ലെന്നും വിഷയം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മ​രം മു​റി​ച്ച​ത് വ​ന​ഭൂ​മി​യി​ൽ​നി​ന്ന​ല്ലെ​ന്നും പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്നാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ര​വി​റ​ക്കി​യ​തി​നു​ശേ​ഷം ത​ന്നെ ആ​രും ക​ണ്ടി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ങ്കി​ൽ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അറിയിച്ചു.

 

Leave A Reply
error: Content is protected !!