ബി ജെ പി യിലേക്കോ ? ഞാനോ ? വാർത്തകൾ തള്ളി സചിൻ പൈലറ്റ്

ബി ജെ പി യിലേക്കോ ? ഞാനോ ? വാർത്തകൾ തള്ളി സചിൻ പൈലറ്റ്

ജയ് പൂർ :ബി.ജെ.പിയിൽ ചേക്കേറുന്നെന്ന വാർത്ത നിഷേധിച്ച് രാജസ്ഥാൻ‌ കോൺ​ഗ്രസ് നേതാവ് സചിൻപൈലറ്റ്. ഫോണിലൂടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിലേക്ക് ചേരാൻ ഒരുക്കമാണെന്ന് സചിൻ പൈലറ്റ് അറിയിച്ചുവെന്ന് ബി.ജെ.പി നേതാവ് റിത ബഹുഗുണ ജോഷി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സചിൻ വാർത്തകൾ തള്ളി രം​ഗത്തെത്തിയത്.

സചിൻ ടെണ്ടുൽക്കറോടായിരിക്കും റിത ബഹുഗുണ ജോഷി സംസാരിച്ചിട്ടുണ്ടാവുകയെന്ന് അ​ദ്ദേഹം പരിഹസിച്ചു. ഇങ്ങനെ ഒരു കാര്യം എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നും സചിൻ പറഞ്ഞു . കോൺഗ്രസ് നേതൃത്വത്തോട് അതൃപ്തിയുള്ള സചിൻ പൈലറ്റ് ബി.ജെ.പിയിൽ ചേരാനിരിക്കുകയാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം, ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല സചിൻ പൈലറ്റനെ ഏൽപ്പിക്കാൻ കോൺ​ഗ്രസിൽ ചർച്ചകൾ പുരോ​ഗമിക്കുന്നതായും വാർത്തകൾ പുറത്ത് വരുന്നുണ്ട് .

2020 ൽ മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനെതിരെ രം​ഗത്തുവന്നതിനെ തുടർന്ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോൺഗ്രസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Leave A Reply
error: Content is protected !!