ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന് വീണ്ടും കോവിഡ്

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന് വീണ്ടും കോവിഡ്

ഷിംല: മുതിർന്ന കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ . കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീരഭദ്ര സിങ്ങിനെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് 86 കാരനായ വീരഭദ്ര സിങ്ങിന് വൈറസ് പോസിറ്റിവാകുന്നത് . അദ്ദേഹത്തിന് കഴിഞ്ഞ ഏപ്രിൽ 13നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ഏപ്രിൽ 23ന് ഡിസ്ചാർജ് ചെയ്തു.വീരഭദ്ര സിങ് ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു .

Leave A Reply
error: Content is protected !!