ശബരിമല ക്ഷേത്രനട 14 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനാനുമതിയില്ല

ശബരിമല ക്ഷേത്രനട 14 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനാനുമതിയില്ല

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട മിഥുനമാസ പൂജകൾക്കായി ജൂൺ 14 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. കൊവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം ഉണ്ടായിരിക്കില്ല.

ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം നടക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. നട തുറക്കുന്ന 14 ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. 15 ന് ആണ് മിഥുനം ഒന്ന്.

19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്. 21 ന് ക്ഷേത്ര നട അടയ്ക്കും.
Leave A Reply
error: Content is protected !!