മുത്തപ്പൻപുഴയിൽ നിന്നും എക്സൈസ് സംഘം വ്യാജമദ്യം പിടിച്ചെടുത്തു

മുത്തപ്പൻപുഴയിൽ നിന്നും എക്സൈസ് സംഘം വ്യാജമദ്യം പിടിച്ചെടുത്തു

കോഴിക്കോട്: തിരുവമ്പാടി പൊലീസും കൊടുവള്ളി എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ മുത്തപ്പൻപുഴ പുഴയോരങ്ങളിൽ നിന്നും 140 ലിറ്ററോളം വാഷ് കണ്ടെത്തി അവ നശിപ്പിക്കുയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ഡൗൺ നിലവിൽ വന്നതോടെ മലയോര മേഖലയിൽ വൻതോതിലാണ് വ്യാജമദ്യനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനോടകം പലയിടങ്ങളിലും പരിശോധന നടത്തി നിർമ്മാണ സാമഗ്രികൾ പിടികൂടുകയും വാഷ് ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പരിശോധനകൾ ഇനിയും കർശനമാകുമെന്ന് തിരുവമ്പാടി പൊലിസ് ഐ.പി ഓഫിസർ സുധീർ കല്ലൻ അറിയിച്ചു.

Leave A Reply
error: Content is protected !!