ബിജെപിയിലേക്ക് ചേക്കേറിയ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് ?​ ഇന്ന്​ മമതയെ കാണും

ബിജെപിയിലേക്ക് ചേക്കേറിയ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് ?​ ഇന്ന്​ മമതയെ കാണും

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അവഗണിച്ച് ബി.ജെ.പിയിലേക്ക്​ കൂടുമാറിയ മുകുൾ റോയ്​ തൃണമൂൽ കോൺഗ്രസിലേക്ക്​ മടങ്ങാനൊരുങ്ങുന്നു. മകൻ ശുഭ്രാൻസു റോയിക്കൊപ്പമാകും മടങ്ങുന്നത് .വെള്ളിയാഴ്ച വൈകിട്ട്​ തൃണമൂൽ കോൺഗ്രസ്​ ആസ്​ഥാനത്ത്​ ഇരുവരും മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്ത് വന്ന ​ വിവരം.

ബി.ജെ.പിയെ അട്ടി മറിച്ച് ​ മമത ബാനർജി സർക്കാർ ബംഗാളിൽ അധികാരത്തിലേറിയത്​ മുതൽ മുകുൾ റോയ്​യുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.മുകുൾ റോയ്​യുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ ബാനർജി സന്ദർശിച്ചതോടെ ചർച്ചകൾ വേഗത്തിലായി ​. അതിനുപിന്നാലെ പ്രധാനമന്ത്രി മുകുൾ റോയിയുമായി ഫോണിലൂടെ ഭാര്യയുടെ സുഖ വിവരം അന്വേഷിച്ച്​ വിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ​

അതെ സമയം ഇപ്പോഴത്തെ , മുകുൾ റോയ്​യുടെ മൗനവും കൊൽക്കത്തയിലെ ബി.ജെ.പി റാലിയിലെ മുകുൾ റോയ്​യു​ടെ അസാന്നിധ്യവും മുകുൾ റോയ്​ തൃണമൂലിലേക്ക്​ മടങ്ങുമെന്ന സൂചനകളാണ്​ നൽകുന്നത്​.

തൃണമൂൽ വിട്ട്​ ആദ്യം ബി.ജെ.പിയിലേക്ക്​ ചേക്കേറിയ നേതാവാണ്​ മുകുൾ റോയ്​. അതിനുശേഷം തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്​ തുടർന്നു . അതെ സമയം തെരഞ്ഞെടുപ്പിൽ മമത ബാനർജി സർക്കാർ വീണ്ടും അധികാരം പിടിച്ചതോടെ തൃണമൂലിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്​ കൂടുതൽ നേതാക്കൾ .

Leave A Reply
error: Content is protected !!