”സ്നേഹത്തോടെയുള്ള പെരുമാറ്റം”; നടൻ ഇന്ദ്രൻസിനെ കുറിച്ച് ജയറാം

”സ്നേഹത്തോടെയുള്ള പെരുമാറ്റം”; നടൻ ഇന്ദ്രൻസിനെ കുറിച്ച് ജയറാം

നടൻ ഇന്ദ്രൻസിന്റെ നിഷ്കളങ്കമായ പെരുമാറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വളരെ വിനയത്തോടെയും സ്‍നേഹത്തോടെയും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറാൻ ശ്രമിക്കുന്ന ഒരു താരം തന്നെയാണ് ഇന്ദ്രൻസ്. ഇപ്പോൾ ഇതാ അത് ശരി വച്ച് നടൻ ജയറാമും രംഗത്തെത്തിയിരിക്കുന്നു.

ഇന്ദ്രൻസുമായുള്ള ഒരു എഫ്എം റേഡിയോ അഭിമുഖത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വളരെ ചര്‍ച്ചയായിരുന്നു. ജയറാം സാര്‍ എന്നാണ് വിളിക്കാറ് എന്ന് അതില്‍ ഇന്ദ്രൻസ് പറയുന്നു. ജയറാമുമായി വളരെ അടുപ്പമാണ്, അദ്ദേഹവും തന്റെ ബഹുമാനത്തോടെയേ കാണാറുള്ളൂവെന്ന് ഇന്ദ്രൻസ് വ്യക്തമാക്കുന്നു. ഈ വീഡിയോ കാണുന്ന ജയറാം, എത്ര നിഷ്‍കളങ്കനായ മനുഷ്യൻ എന്ന് ആലോചിക്കുന്നതായി ഒരു ഫോട്ടോ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!