അനധികൃത മരംമുറി; കേന്ദ്ര മന്ത്രി വി മുരളീധരൻ സ്ഥലം സന്ദർശിച്ചു

അനധികൃത മരംമുറി; കേന്ദ്ര മന്ത്രി വി മുരളീധരൻ സ്ഥലം സന്ദർശിച്ചു

വയനാട്: കേന്ദ്ര മന്ത്രി വി മുരളീധരൻ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വിവാദ സ്ഥലം സന്ദർശിച്ചു. മരംകൊള്ളയ്ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിലുള്ളവരുടെ പങ്കാളിത്തമുണ്ടെന്നും മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണിതെന്നും മുരളീധരൻ ആരോപിച്ചു.

മുട്ടിലിൽ നടന്നത് ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനം മാത്രമായി കാണാനാകില്ലെന്ന് മന്ത്രി പ്രതികരിച്ചു. മാഫിയകൾക്കെതിരെ നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുക എന്നതാണ് സാധാരണ രീതിയിൽ സർക്കാർ ഉത്തരവാദിത്വം. എന്നാൽ ഇവിടെ സം ഭവിച്ചത് മറ്റൊന്നാണ്.

രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടുകൂടിയ ഈ പകൽക്കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരംമുറികേസുമായി ബന്ധപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുരളീധരൻ ചൂണ്ടികാട്ടി. 

Leave A Reply
error: Content is protected !!