വ്യാജ കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ സുലഭം; പരിശോധന ശക്തമാക്കി ലീഗൽ മെട്രോളജി

വ്യാജ കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ സുലഭം; പരിശോധന ശക്തമാക്കി ലീഗൽ മെട്രോളജി

വെള്ളരിക്കുണ്ട്: വ്യാജ കോവിഡ് വൈറസ് പ്രതിരോധ ഉത്പന്നങ്ങൾ വിപണിയിലുള്ളതായി ലീഗൽ മെട്രോളജി വകുപ്പിന്‍റെ പരിശോധനയിൽ പിടിച്ചെടുത്തു. എൻ 95 മാസ്‌കിനുൾപ്പെടെ അമിതവില ഈടാക്കി വിൽക്കുന്നതിനെതിരേ നടപടിയും സ്വീകരിച്ചു.

ഒരാഴ്ചയ്ക്കിടെ കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളിൽ 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 13 കേസുകളും മാസ്‌കുമായി ബന്ധപ്പെട്ടാണ്. കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങളുടെ അമിതവില ഈടാക്കി, നിയമവിധേയമല്ലാത്ത പാക്കേജുകളുടെ വിൽപ്പന, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾക്ക് അധികവില ഈടാക്കൽ തുടങ്ങിയവ കണ്ടെത്താനായി ജൂൺ ആദ്യം 131 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

Leave A Reply
error: Content is protected !!