തളരില്ല ; തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് ; ലക്ഷദ്വീപ് – രാജ്യദ്രോഹ കേസ്​ നേരിടുന്ന ഐഷ സുൽത്താന

തളരില്ല ; തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് ; ലക്ഷദ്വീപ് – രാജ്യദ്രോഹ കേസ്​ നേരിടുന്ന ഐഷ സുൽത്താന

ലക്ഷദ്വീപിൽ പുതുതായി ഏർപ്പെടുത്തിയ ജനവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട്​ അഡ്​മിനി​സ്​ട്രേറ്റർക്കെതിരെ പ്രതികരിച്ചതിന്​ രാജ്യദ്രോഹ കേസ്​ നേരിടുന്ന സിനിമാ പ്രവർത്തകയും ലക്ഷദ്വീപുകാരിയുമായ ഐഷ സുൽത്താന വിശദീകരണവുമായി രംഗത്ത്​.

രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്​.ഐ.ആർ ഇട്ടതിനെ തുടർന്നാണ്​ താൻ തളരില്ലെന്ന പ്രതികരണവുമായി ഐഷ ഫേസ്​ബുക്കിൽ പോസ്റ്റ്​ പങ്കുവെച്ചത്​.

ലക്ഷദ്വീപുകാരനായ ബി.ജെ.പി ​നേതാവിന്‍റെ പരാതിയിലാണ്​ കേസെടുത്തത് ​. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്നാണ്​ ഐഷ പ്രതികരിച്ചത്​. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാർ ആയിരിക്കുമെന്നും ഐഷ കുറിച്ചു .

അതെ സമയം ഒറ്റുകാരിൽ ഉള്ളതും കടലിനെ സംരക്ഷിക്കുന്ന ലക്ഷദ്വീപുകാരിൽ ഇല്ലാത്തതും ഭയമാണെന്നും ഐഷ കുറിച്ചു. തളർത്തിയാൽ തളരാൻ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നു കൂടി ഐഷ കൂട്ടിച്ചേർത്തു .

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Leave A Reply
error: Content is protected !!