ഇന്ധനവില; ടാക്‌സ് പേ ബാക്ക് സമരം നടത്തി

ഇന്ധനവില; ടാക്‌സ് പേ ബാക്ക് സമരം നടത്തി

കല്പറ്റ: കേന്ദ്ര സർക്കാരിന്റെ ഇരുട്ടടിയായി ഇന്ധനവിലവർധനയിൽ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നികുതിപ്പണം തിരികെ നൽകി പ്രതിഷേധ സമരം നടത്തി . യൂത്ത് കോൺഗ്രസ് പ്രവർത്തകർ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ വരുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന 61 രൂപ ജനങ്ങൾക്ക് പ്രവർത്തകർ തിരിച്ചു നൽകുകയും ചെയ്തു.

Leave A Reply
error: Content is protected !!