കാലിത്തീറ്റയ്‌ക്ക്‌ വില വർധിച്ചു; ക്ഷീരകർഷകർ വീണ്ടും ദുരിതത്തിൽ

കാലിത്തീറ്റയ്‌ക്ക്‌ വില വർധിച്ചു; ക്ഷീരകർഷകർ വീണ്ടും ദുരിതത്തിൽ

കൊയിലാണ്ടി: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ ക്ഷീര, കോഴി കർഷകർക്ക് വീണ്ടും കനത്ത തിരിച്ചടിയായി കാലിത്തീറ്റയുടെയും കോഴിത്തീറ്റകളുടെയും വിലയിൽ വൻ വർധനവ്. വിപണിയിൽ ലഭ്യമായ മിക്ക കാലിത്തീറ്റകളുടെയും വില വർധിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ സംരംഭമായ കേരള ഫീഡ്‌സിന്റെതൊഴികെയുള്ള കാലിത്തീറ്റകളുടെ വിലയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ വില വർധിപ്പിക്കാത്തത് മാത്രമാണ് ക്ഷീരകർഷകർക്ക് ഇപ്പോൾ ആശ്വാസം. മിക്ക കാലിത്തീറ്റകളുടെയും വില 50 കിലോയ്ക്ക് 1200-ൽനിന്ന് 1300 ആയി വർധിപ്പിച്ചിട്ടുണ്ട്. നൂറും 150 രൂപയുടെ വില വ്യത്യാസമാണ് അടുത്തയിടെയായി ഉണ്ടായിരിക്കുന്നത്. കാലിത്തീറ്റയ്ക്ക് നൽകി വന്ന സബ്‌സിഡി മിൽമ പിൻവലിച്ചതും ക്ഷീരകർഷകർക്ക് കനത്ത തിരിച്ചടി ആയിട്ടുണ്ട്.

Leave A Reply
error: Content is protected !!