‘സോഷ്യലിസം ‘ മമത ബാനർജിയെ വിവാഹം ചെയ്യും ; ക്ഷണക്കത്ത് വൈറൽ

‘സോഷ്യലിസം ‘ മമത ബാനർജിയെ വിവാഹം ചെയ്യും ; ക്ഷണക്കത്ത് വൈറൽ

ചെന്നൈ: സോഷ്യലിസം മമത ബാനർജിയെ വിവാഹം ചെയ്യും. തമിഴ്​നാട്​ സേലത്ത്​ ഞായറാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്ത്​ വൈറലാ​യതോടെ ഒരു നഗരം മുഴുവൻ ഇപ്പോൾ ഈ വിവാഹത്തെക്കുറിച്ചാണ്​ ചർച്ച ചെയ്യുന്നത് .

സേലത്ത്​ ഞായറാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിലെ വരന്‍റെ പേരാണ്​ ‘സോഷ്യലിസം’. വധുവിന്‍റെ പേര്​ ‘മമത ബാനർജി’.

കമ്യൂണിസ്റ്റ്​ പാർട്ടി ഓഫ്​ ഇന്ത്യ (സി.പി.ഐ) സേലം സെക്രട്ടറി എ. മോഹന്‍റെ മൂന്നാമത്തെ മകനാണ്​ സോഷ്യലിസം. കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ്​ മൂത്തമക്കളുടെ പേര്​. കമ്യൂണിസ്റ്റ്​ കുടുംബമായതിനാലാണ്​ മക്കൾക്ക്​ ഈ പേരുകൾ നൽകിയതെന്ന്​ മോഹൻ പ്രതികരിക്കുന്നു . 2016 ലെ തെരഞ്ഞെടുപ്പിൽ വീരപാണ്ഡി മണ്ഡലത്തിലെ സ്​ഥാനാർഥിയായിരുന്നു മോഹൻ.

മോഹന്‍റെ കുടുംബം കടുത്ത കമ്യൂണിസ്റ്റ്​ അനുഭാവികളാണെങ്കിലും സോഷ്യലിസം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ കുടുംബം കോൺഗ്രസ്​ അനുഭാവികളാണ്​. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ‘മമത ബാനർജി’യുടെ പേരാണ്​ നവ വധുവിന് എന്നതും കൗതുകമുണർത്തുന്നു ​.

മമത ബാനർജി നേരത്തേ കോൺഗ്രസുകാരിയായിരുന്നു. അതിനാലാണ്​ ആ പേര്​ മകൾക്കിടാൻ കാരണമായതെന്ന്​ വധുവിന്‍റെ കുടുംബവും വെളിപ്പെടുത്തുന്നു .പേരുകൾകൊണ്ട്​ പാർട്ടികളിൽ നിറയുന്ന വ്യത്യസ്​തമായ വിവാഹക്ഷണക്കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .

Leave A Reply
error: Content is protected !!