വാക്​സിൻ പാഴാക്കലിൽ മുന്നിൽ ഝാർഖണ്ഡ് ​; കേരളവും ബംഗാളും പിന്നിൽ

വാക്​സിൻ പാഴാക്കലിൽ മുന്നിൽ ഝാർഖണ്ഡ് ​; കേരളവും ബംഗാളും പിന്നിൽ

ന്യൂഡൽഹി: കോവിഡ് വാക്​സിൻ പാഴാക്കുന്നതിൽ മുന്നിൽ ഝാർഖണ്ഡാണെന്ന്​ റിപ്പോർട്ട് . 33.59 ശതമാനമാണ്​ ഝാർഖണ്ഡ്​ പാഴാക്കുന്ന വാക്​സിനെന്നാണ് പുറത്ത് വരുന്ന കണക്കുകൾ .
അതേസമയം, പശ്​ചിമബംഗാളും കേരളവുമാണ്​ വാക്​സിൻ പാഴാക്കുന്നതിൽ ഏറ്റവും പിന്നിൽ. ​ഇരു സംസ്ഥാനങ്ങളിലും നെഗറ്റീവ്​ നിരക്കാണ്​ വാക്​സിൻ പാഴാക്കുന്ന വിഷയത്തിലുള്ളത് . കേരളത്തിൽ -6.37 ശതമാനവും പശ്​ചിമബംഗാളിൽ -5.38 ശതമാനവുമാണ്​ വാക്​സിൻ പാഴാക്കൽ നിരക്ക്​.

സർക്കാർ കണക്കുകളനുസരിച്ച്​ ഛത്തീസ്​ഗഢ്​ 15.79 ശതമാനവും മധ്യപ്രദേശ്​ 7.35 ശതമാനവും വാക്​സിൻ പാഴാക്കുന്നു. പഞ്ചാബ്​, ഉത്തർപ്രദേശ്​, ഗുജറാത്ത്​, ഡൽഹി, രാജസ്ഥാൻ,മഹാരാഷ്​ട്ര സംസ്ഥാനങ്ങളും വാക്​സിൻ പാഴാക്കുന്നുണ്ട്​.

അതെ സമയo കഴിഞ്ഞ ദിവസം വാക്​സിൻ നയം മാറ്റുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനങ്ങൾക്കുള്ള വാക്​സിൻ കേന്ദ്രസർക്കാറാണ്​ ഇനി വിതരണം ചെയ്യുക. വിവിധ സംസ്ഥാനങ്ങൾക്കായി വാക്​സിൻ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡത്തിൽ വാക്​സിൻ പാഴാക്കൽ നിരക്കും ഉൾപ്പെടുത്തിയിട്ടുണ്ട് .

Leave A Reply
error: Content is protected !!