മുക്കാളി മത്സ്യമാർക്കറ്റ് തൊഴിലാളി തർക്കം പഞ്ചായത്ത് ഇടപെട്ട് പരിഹരിച്ചു

മുക്കാളി മത്സ്യമാർക്കറ്റ് തൊഴിലാളി തർക്കം പഞ്ചായത്ത് ഇടപെട്ട് പരിഹരിച്ചു

കോഴിക്കോട്: അഴിയൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മുക്കാളി മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ചു. പഞ്ചായത്തും പോലീസും ചേർന്ന് നടത്തിയ സംയുക്ത ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

കഴിഞ്ഞദിവസം മാർക്കറ്റിലെ തൊഴിലാളികൾ തമ്മിൽ മീൻ വിൽപ്പന നടത്തുന്ന പലകയെ സംബന്ധിച്ച തർക്കം ഉണ്ടാകുകയും സംഘർഷത്തിലേക്ക് പോവുകയും ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ഇത് സംബന്ധിച്ച് ചോമ്പാല പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

തുടർന്നാണ് പഞ്ചായത്ത് മുൻകൈയെടുത്ത് നിലവിലുള്ള തൊഴിലാളികളെയും മത്സ്യമാർക്കറ്റ് ലേലം വിളിച്ച വ്യക്തിയെയും വിളിച്ച് യോഗം ചേർന്ന് പ്രശ്നം പരിഹരിച്ചത്. മാർക്കറ്റിലുള്ള 5 മീൻ വിൽക്കുന്ന പലകയുടെ കൈവശക്കാരെ കുറിച്ച് കൃത്യത ഉണ്ടാക്കുകയും ഓരോ പലകയിൽ നിന്നും ഈടാക്കേണ്ട തുക നിശ്ചയിക്കുകയും ചെയ്തു. ഭരണസമിതി യോഗം മാർക്കറ്റിലെ പ്രശ്നം പരിഹരിക്കുന്നതിന് സബ്കമ്മിറ്റി ഉണ്ടാക്കിയിരുന്നു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സെക്രട്ടറി ടി.ഷാഹുൽ ഹമീദ്,ചോമ്പാല എസ് ഐ വിശ്വനാഥൻ, മെമ്പർ പി കെ പ്രീത, തൊഴിലാളികൾ ലേലം എടുത്ത വ്യക്തി എന്നിവർ പങ്കെടുത്തു

Leave A Reply
error: Content is protected !!