സൗദി അറേബ്യൻ കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റ്

സൗദി അറേബ്യൻ കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റ്

റിയാദ്: സൗദി അറേബ്യൻ കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് ലുലു ഹൈപർമാർക്കറ്റ്​. ആഭ്യന്തര തലത്തിൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾക്ക്​ മികച്ച വിപണനത്തിനായി അവസരം ഒരുക്കുന്നതിനുമാണ്​ സൗദി കോഓപറേറ്റീവ് സൊസൈറ്റീസ്​ കൗൺസിൽ ലുലു ഹൈപർമാർക്കറ്റുമായി കരാറിൽ ഒപ്പുവെച്ചത്​.

ഇത് പ്രകാരം ​ സൗദി കർഷകരുടെ ഉൽപന്നങ്ങൾ ലുലു ഒൗട്ട്​ലെറ്റുകളിലൂടെ ഉപഭോക്താക്കൾക്ക്​ എത്തിക്കും. ഇടനിലക്കാരില്ലാതെ കർഷകരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കാനാണ് ലുലു പദ്ധതിയിടുന്നത്. റിയാദിലെ യർമൂഖ്​ അദ്‌യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്​ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദും കരാറിൽ ഒപ്പിട്ടു. കൂടാതെ പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഉപ മന്ത്രി അഹമ്മദ് അൽഅയാദ്​ ചടങ്ങിൽ പ​ങ്കെടുത്തു.

ചെറുകിട കർഷകരുടെയും സഹകരണസമിതി അംഗങ്ങളുടെയും കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ലുലു ഗ്രൂപ്പിന് വലിയ പങ്കുണ്ടെന്ന് അഹമ്മദ് അൽഅയാദ്​ പ്രതികരിച്ചു .സൗദിയിലെ ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കോഓപറേറ്റീവ് സൊസൈറ്റിയുമായുള്ള കരാറെന്ന് ഷഹീം മുഹമ്മദ് വ്യകത്മാക്കി .

Leave A Reply
error: Content is protected !!