ഇന്ധനവിലയിൽ മാറ്റമില്ല; പ്രതിഷേധം സംഘടിപ്പിച്ചു

ഇന്ധനവിലയിൽ മാറ്റമില്ല; പ്രതിഷേധം സംഘടിപ്പിച്ചു

കൊല്ലങ്കോട് : പെട്രോൾ, ഡീസൽ വിലവർധയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് കൊല്ലങ്കോട്ട് ടാക്സ് പേബാക്ക് സമരം സംഘടിപ്പിച്ചു. കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എൻ. നിസാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സി. വിഷ്ണു, പ്രസാദ് വേലായുധൻ, യു. നാസർ, രാഹുൽചന്ദ്രൻ, എം. സജീവ്, എ. അസറുദ്ദീൻ, കെ.കെ. അജീഷ്, ജി. നിഥിൻകുമാർ എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

Leave A Reply
error: Content is protected !!