തുതിയൂർ റോഡിന് സമീപം കെ.എസ്.ഇ.ബി.യുടെ സ്വിച്ച് യാർഡ് അപകട ഭീക്ഷണിയാകുന്നു

തുതിയൂർ റോഡിന് സമീപം കെ.എസ്.ഇ.ബി.യുടെ സ്വിച്ച് യാർഡ് അപകട ഭീക്ഷണിയാകുന്നു

കാക്കനാട്: തുതിയൂർ ആദർശ റോഡിന് സമീപത്ത് കെ.എസ്.ഇ.ബി.യുടെ 220 കെ.വി. സ്വിച്ച് യാർഡ് അപകട ഭീക്ഷണി ഉയർത്തുന്നു. ഇതിനു നേരെ താഴെ വലിയ വെള്ളക്കെട്ടുമുണ്ട്. അത് കൊണ്ട് തന്നെ മീൻ പിടിക്കാൻ വരുന്നവുടെ എണ്ണം വേറെ. പക്ഷെ അവിടെ വലിയൊരു അപകടമാണ് തലയ്ക്കു മുകളിലെന്നത് കണക്കിലെടുക്കാതെയാണ് നിരവധി കുട്ടികളടക്കം മീൻപിടിക്കാനായി ഇവിടെ എത്തുന്നത് ഒരു സുരക്ഷാ മുന്നറിയിപ്പുപോലുo ഇവിടെ സ്ഥാപിച്ചിട്ടില്ല.ഉഗ്രശേഷിയുള്ള വൈദ്യുതിലൈൻ ആയതിനാൽ തന്നെ നാട്ടുകാരും ഇവിടത്തെ മീൻപിടിത്തത്തിൽ ആശങ്ക അറിയിക്കുന്നുണ്ട്.

Leave A Reply