ഗുസ്തി താരo സാഗറിൻ്റെ കൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍

ഗുസ്തി താരo സാഗറിൻ്റെ കൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഗുസ്തി താരം സാഗര്‍ ധന്‍കഡിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. 22 കാരനായ അനിരുദ്ധ് ആണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.അതെ സമയം അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ അടക്കം ജയിലിലായ കൊലപാതക കേസില്‍, അറസ്റ്റിലാകുന്ന പത്താമത്തെ പ്രതിയാണ് അനിരുദ്ധ്. സുശീല്‍ കുമാറിന്റെ സഹായിയും ഗുസ്തി താരവുമാണ് അനിരുദ്ധെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗുസ്തി താരമായതിനാൽ കരിയര്‍ തുടരാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക ഭക്ഷണങ്ങള്‍ ,പ്രോട്ടീൻ , ഒമേഗ 3 തുടങ്ങിയവ അനുവദിക്കണമെന്നുമുള്ള സുശീല്‍ കുമാറിന്റെ ഹരജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സാഗര്‍ ധന്‍കഡിനെ കൊലപ്പെടുത്തിയതിന് മേയ് 22നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്.

Leave A Reply
error: Content is protected !!