പെട്രോൾ ഡീസൽ വർധനവിൽ പ്രതിഷേധിച്ചു

പെട്രോൾ ഡീസൽ വർധനവിൽ പ്രതിഷേധിച്ചു

തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ കൊള്ള ഇന്ധന വിലവർധനയ്‌ക്ക് എതിരെ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ തൊടുപുഴയിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേരള കോൺഗ്രസ്(എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് റോയ്സൺ കുഴിഞ്ഞാലിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ. മധു നമ്പൂതിരി, ജെഫിൻ കൊടുവേലി, ഷീൻ വർഗീസ് പണിക്കുന്നേൽ, ജോമി കുന്നപ്പള്ളി, നൗഷാദ് മുക്കിൽ, റിജോ ഇടമന പറമ്പിൽ, മനു തുണ്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!