മാസ്‌ക് ധരിക്കാതെ , കത്തിയും വടിവാളും ചുഴറ്റി ജന്മദിനാഘോഷം ; 9 പേർ അറസ്റ്റിൽ

മാസ്‌ക് ധരിക്കാതെ , കത്തിയും വടിവാളും ചുഴറ്റി ജന്മദിനാഘോഷം ; 9 പേർ അറസ്റ്റിൽ

ഹൈദരാബാദ്​: സംസ്ഥാനത്ത് കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച  സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിൽ. ഹൈദരാബാദ്​ ഹബീബ്​ നഗർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​​ സംഭവം. ആഘോഷത്തിനായി വടിവാളും കത്തിയും ഉപയോഗപ്പെടുത്തിയെന്നും പൊലീസ്​ വ്യക്തമാക്കി .

ജന്മദിനാഘോഷത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയും അറസ്റ്റ് നടപടികളിലേക്ക് ​ നീങ്ങുകയുമായിരുന്നു.

നടുറോഡിലായിരുന്നു പിറന്നാൾ ആഘോഷം നടത്തിയത് . ജന്മദിനപാർട്ടിക്കിടെ ആളുകൾ മാസ്​ക്​ പോലും ധരിക്കാതെ കൂട്ടം കൂടി നൃത്തം ചെയ്യുന്നതും ചിലർ കത്തിയും വടിവാളും ചുഴറ്റുന്നതും വിഡിയോയിൽ കാണാം. അറസ്റ്റിലായ ​പ്രതികളിൽ നിന്ന് വാളും കത്തിയും കണ്ടുകെട്ടിയതായും പൊലീസ്​ പറഞ്ഞു. തെലങ്കാനയിൽ 1,813 പേർക്കാണ്​ പുതുതായി കോവിഡ് പോസിറ്റിവ് ​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 5,96,813 ആയി . 3,426 പേർക്കാണ്​ സംസ്​ഥാനത്ത്​ കോവിഡിൽ
ജീവൻ പൊലിഞ്ഞത് .

Leave A Reply
error: Content is protected !!