ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കേ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ  തള്ളി.

തൃശൂര്‍ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്ന് ഇന്നലെ രാത്രിയാണ് മാര്‍ട്ടിന്‍ അന്വേഷണ സംഘത്തിന്‍്റെ പിടിയിലാകുന്നത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്തിയത്.

മുണ്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാര്‍ട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂര്‍ മേഖല കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാൽ മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസിനോട് മാർട്ടിൻ വെളിപ്പെടുത്തി. യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം മറച്ചുവച്ചെന്നും ഇയാള്‍ മൊഴി നല്‍കി. മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave A Reply
error: Content is protected !!