പാകിസ്ഥാനിൽ ബസപകടം ; 18 മരണം ; 30 പേർക്ക് പരുക്ക്

പാകിസ്ഥാനിൽ ബസപകടം ; 18 മരണം ; 30 പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അമിതവേ​ഗത്തിലോടിയ ബസ് അപകടത്തിൽപെട്ട് 18 പേർക്ക് ദാരുണാന്ത്യം . അപകടത്തിൽ 30 ലേറെ പേർക്ക് പരിക്കേറ്റു.

ഖുസ്ദാർ ജില്ലയിലാണ് അപകടമുണ്ടായത്. അതിവേഗത്തിൽ വളവ് തിരിയുന്നതിനിടയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാർക്കാന ജില്ലയിൽ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

Leave A Reply
error: Content is protected !!