”ഒന്നിച്ച് പ്രതിരോധിക്കാം”; കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

”ഒന്നിച്ച് പ്രതിരോധിക്കാം”; കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

അഞ്ചാലുംമൂട് : തൃക്കരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജില്ലാപഞ്ചായത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. ഓക്സിമീറ്റർ, പി.പി.ഇ.കിറ്റ്, ബോഡിബാഗ്, എൻ-95 മാസ്ക്‌ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾ ആണ് നൽകിയത്. ജില്ലാപഞ്ചായത്ത് അംഗം ബി.ജയന്തി ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ ഡോ. പാർവതിക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ് സരസ്വതീ രാമചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ആർ.രതീഷ്, അജ്മീൻ കരുവ, അംഗങ്ങളായ അനിൽകുമാർ, ആബാ അഗസ്റ്റ്യൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Leave A Reply
error: Content is protected !!