കൊറോണ വൈറസ്​ സാന്നിധ്യം സമുദ്ര വിഭവങ്ങളിൽ ; 6 ഇന്ത്യൻ കമ്പനികളിൽനിന്ന്​ ഇറക്കുമതി നിർത്തി ​ ചൈന

കൊറോണ വൈറസ്​ സാന്നിധ്യം സമുദ്ര വിഭവങ്ങളിൽ ; 6 ഇന്ത്യൻ കമ്പനികളിൽനിന്ന്​ ഇറക്കുമതി നിർത്തി ​ ചൈന

ബെയ്​ജിങ്​: കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ 6 ഇന്ത്യൻ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന അറിയിച്ചു . പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം പരിശോധനയിൽ തെളിഞ്ഞതായി ചൈനീസ്​ കസ്റ്റംസ്​ അറിയിക്കുകയായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ്​ അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. 2020 മുതൽ​ നിരവധി കമ്പനികളിൽ നിന്ന്​ ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ നിരോധനം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു.

ആറു ഇന്ത്യന്‍ കമ്പനികളിൽനിന്ന്​ സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ ഒരാഴ്ചത്തേക്കാണ്​ വിലക്കേർപ്പെടുത്തിയത് . 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്​ഭവിച്ച കൊറോണ വൈറിസന്‍റെ വ്യാപനം രാജ്യത്ത്​ വൻതോതിൽ നിയന്ത്രിച്ചിരുന്നു. അതെ സമയം വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ രാജ്യത്ത് ​ ആശങ്ക ഉയർത്തുന്നുണ്ട് .

Leave A Reply
error: Content is protected !!