പുതിയ ബെൻസ് ജിഎൽഎയുടെ വില വർധിപ്പിച്ചു

പുതിയ ബെൻസ് ജിഎൽഎയുടെ വില വർധിപ്പിച്ചു

പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ മോഡലായ എസ്‌യുവിയാണ് ജിഎല്‍എ. കഴിഞ്ഞ മാസം 25നാണ് ഏറ്റവും പുതിയ ജിഎൽഎ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ജി‌എൽ‌എ 200 (42.10 ലക്ഷം), ജി‌എൽ‌എ 220 d (43.7 ലക്ഷം), ജി‌എൽ‌എ 220 d 4മാറ്റിക് (46.7 ലക്ഷം) എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വിലയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 57.30 ലക്ഷം രൂപയായിരുന്നു പെർഫോമൻസ് മോഡലായ എ‌എം‌ജി ജി‌എൽ‌എ 35ന്റെ വില. ഇപ്പോൾ ഉള്ളത് ഇൻട്രൊഡക്ടറി വിലയാണെന്നും ജൂലൈ മുതൽ പുത്തൻ ജിഎൽഎയുടെ വില കൂടും എന്നും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മുൻപും വ്യക്തമാക്കിയിരിന്നു.

ഇപ്പോഴിതാ എസ്‌യുവിയുടെ വില മെഴ്‌സിഡസ് ബെന്‍സ് കൂട്ടിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ആദ്യ ബാച്ച് വാഹനങ്ങളെല്ലാം വിറ്റ് പോയതിലാണ് പുതിയ ഓർഡറുകൾക്ക് വില വർദ്ധിപ്പിച്ചതെന്നാണ് മെഴ്‌സിഡസ് പറയുന്നത്. ഒരു ലക്ഷം മുതൽ 1.50 ലക്ഷം വരെയാണ് വില ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!