ഇന്ധനവില വർധന: കോൺഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് പ്രതിഷേധിക്കുന്നു

ഇന്ധനവില വർധന: കോൺഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്ത് പ്രതിഷേധിക്കുന്നു.

കേന്ദ്രവും കേരളവും ചേർന്ന് സാധാരണക്കാരായ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണെന്നും പെട്രോൾ, ഡീസൽ വില വർധിക്കുമ്പോൾ കേരളത്തിലെ ഭരണകൂടം ആഹ്ലാദിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താളം തെറ്റിയ കേന്ദ്ര സർക്കാർ ജനങ്ങളെ സഹായിക്കുന്നതിന് പകരം ബുദ്ധിമുട്ടിക്കുകയാണ്.  11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയും വർധിച്ചു.

മുതിര്‍ന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.

 

Leave A Reply
error: Content is protected !!