”മനസ്സറിഞ്ഞ് കൈത്താങ്ങ്”; തമിഴ്‌നാടിന് ഒരുകോടി സംഭാവന ചെയ്ത് ഗോകുലം മൂവീസ്

”മനസ്സറിഞ്ഞ് കൈത്താങ്ങ്”; തമിഴ്‌നാടിന് ഒരുകോടി സംഭാവന ചെയ്ത് ഗോകുലം മൂവീസ്

രാജ്യം ഇപ്പോൾ കോവിഡ് തരംഗം വ്യാപനം നേരിട്ട് കൊണ്ടിരിക്കുകയാണ്. തമിഴ്‍നാടും കോവിഡ് ഭീക്ഷണിയിൽ തന്നെ തുടരുകയാണ്. കൊവിഡ് മരണങ്ങളും വളരെ വെല്ലുവിളിയാകുന്നു. ഇപ്പോൾ ഇതാ തമിഴ്‍നാടിന് സഹായഹസ്‍തവുമായി എത്തിയിരിക്കുകയാണ് ഗോകുലം മൂവീസ്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് സംഭാവന ചെയ്തിരിക്കുന്നത് . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് സഹായം കൈമാറിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം കൈമാറിയിരിക്കുന്നത്. കോവിഡ് വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‍നാടിനെ സഹായിക്കുന്നതിന്, മുമ്പ് ഞങ്ങളുടെ ചെയര്‍മാന്‍ അതേ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറിയിരുന്നുവെന്നും ഗോകുലം മൂവീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!