ഓഹരിവിപണിയിലെ കുതിപ്പ് ; നിക്ഷേപകരുടെ ആസ്തി 231.52 ലക്ഷം കോടിയായി

ഓഹരിവിപണിയിലെ കുതിപ്പ് ; നിക്ഷേപകരുടെ ആസ്തി 231.52 ലക്ഷം കോടിയായി

ഓഹരി സൂചികകൾ കുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്‌ ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 231.52 ലക്ഷം കോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽ മാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷം കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത് .

സെൻസെക്‌സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈ നേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കിയത് .

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ് അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി.

അതെ സമയം സെൻസെക്‌സിൽ ഈ വർഷം മാത്രമുണ്ടായ നേട്ടം 10.09 ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്‌സ് ക്ലോസ്‌ ചെയ്തത്. എന്നാൽ നിഫ്റ്റി അവസാനിപ്പിച്ചത് 7,610ലുമായിരുന്നു.

Leave A Reply
error: Content is protected !!