”കൈത്താങ്ങ്”; ഫോട്ടോഗ്രാഫർമാർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു

”കൈത്താങ്ങ്”; ഫോട്ടോഗ്രാഫർമാർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു

ചേർപ്പ്: കോവിഡ് രണ്ടാം തരംഗത്തിൽ ഏറെ പ്രതിസന്ധി നേരിടുന്ന ഫോട്ടോഗ്രാഫർമാർക്ക് പ്രൊഫഷണൽ വീഡിയോ ഗ്രാഫേഴ്‌സ് ആൻഡ് ഫോട്ടോ ഗ്രാഫേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. വെങ്ങിണിശ്ശേരി തപോവനം നാരായണാശ്രമം മേധാവി സ്വാമി ഭൂമാനന്ദ തീർത്ഥയാണ് കിറ്റുകൾ സ്‌പോൺസർ ചെയ്തത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് കിറ്റുകൾ വിതരണോദ്ഘാടനം നിർവഹിച്ചു. പി.വി.പി.യു സംസ്ഥാന കമ്മിറ്റിയംഗം സുധാകരൻ ചക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. തപോവനാശ്രമം പ്രതിനിധി ലാലു, പി.വി.പി.യു മേഖലാ പ്രസിഡന്റ് സലീഷ് നടുവിൽ, സെക്രട്ടറി അഭിലാഷ് വല്ലച്ചിറ, ഫൈസൽ, സുനിൽ സൂര്യ തുടങ്ങിയവർ നേതൃത്വം നൽകുകയും ചെയ്തു.

Leave A Reply
error: Content is protected !!