ഫ്രഞ്ച് പ്രസിഡണ്ടിന്റെ മുഖത്തടിച്ച സംഭവം ; പ്രതിക്ക് 4 മാസം തടവ്

ഫ്രഞ്ച് പ്രസിഡണ്ടിന്റെ മുഖത്തടിച്ച സംഭവം ; പ്രതിക്ക് 4 മാസം തടവ്

പാരിസ്: ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് 4 മാസം തടവ് ശിക്ഷ വിധിച്ച് കോടതി . ഡാമിയന്‍ ടാരെല്‍ എന്ന 28 കാരനാണ് ശിക്ഷ.

മാക്രോണ്‍ തന്റെ നാട്ടില്‍ വരുന്നത് അറിഞ്ഞപ്പോള്‍ മുട്ട കൊണ്ട് എറിയാമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മാക്രോണിന്റെ രാജ്യവ്യാപക പര്യടനത്തിനിടെ ഡ്രോം പ്രവിശ്യയിലെ ടെയിന്‍-എല്‍ ഹെര്‍മിറ്റേജ് നഗരത്തില്‍ വെച്ചായിരുന്നു അപ്രതീക്ഷിത ‘അടി’ .

റെസ്‌റ്റൊറന്റുകളിലും ഹോട്ടലുകളിലും ജോലി ചെയ്യാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന ഹൈസ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം, കമ്പിവേലിക്ക് അപ്പുറം തന്നെ കാത്തുനിന്ന ആൾക്കൂട്ടത്തിനിടെ എത്തിയതായിരുന്നു പ്രസിഡന്റ്.

ജനങ്ങള്‍ക്ക് കൈ നല്‍കി നിങ്ങുന്നതിനിടെ ഒരാള്‍ കൈ തട്ടിമാറ്റുകയും മാക്രോണിന്റെ ഇടതു കവിളില്‍ അടിക്കുകയുമായിരുന്നു. അതെ സമയം ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസിഡന്റ് മാക്രോണിന്റെ ഓഫീസ് സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഒറ്റപ്പെട്ട സംഭവമാണിതെന്നും ജനങ്ങളെ നേരില്‍ കാണുന്നത് തുടരുമെന്നുമായിരുന്നു മാക്രോണിന്റെ പ്രതികരണം .

Leave A Reply
error: Content is protected !!