ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കി ; ഒരാള്‍ അറസ്റ്റില്‍

ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കി ; ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ .മാള്‍ഡ ജില്ലയില്ലാണ് സംഭവം .ശൈലെന്‍ സോറന്‍ എന്നയാളാണ് അറസ്റ്റിലായത്. നാലു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി .ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ മക്കളെ പീഡിപ്പിച്ച വിവരമറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ബുധനാഴ്ച യായിരുന്നു സംഭവം .

ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാര്‍. വഴിമധ്യേ അടുത്ത ഗ്രാമത്തിലെ യുവാക്കളായ അക്രമികള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂത്ത സഹോദരിയെ അഞ്ച് അക്രമികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഇളയ സഹോദരിയെ കെട്ടിയിട്ടും അക്രമത്തിനിരയാക്കി.ശേഷം അക്രമികളില്‍ നിന്നും ഓടിരക്ഷപ്പെട്ട മൂത്ത പെണ്‍കുട്ടി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!