പൊലീസ്​ മർദനം ; അസമിൽ യുവാവ്​ കൊല്ലപ്പെ​ട്ടെന്നാരോപിച്ച്​ പ്രതിഷേധം ; കല്ലേറ്

പൊലീസ്​ മർദനം ; അസമിൽ യുവാവ്​ കൊല്ലപ്പെ​ട്ടെന്നാരോപിച്ച്​ പ്രതിഷേധം ; കല്ലേറ്

ദിസ്​പുർ: പൊലീസ്​ മർദനത്തിൽ യുവാവ്​ കൊല്ലപ്പെ​ട്ടെന്നാരോപിച്ച്​ അസമിൽ പ്രദേശവാസികളുടെ വ്യാപക പ്രതിഷേധം. അസമിലെ നാഗോൺ ജില്ലയി​ലാണ്​ സംഭവം. കോവിഡ്​ – കർഫ്യൂ ലംഘിച്ചതിന്​ ​പൊലീസ്​ മർദിച്ച യുവാവ്​ കൊല്ലപ്പെട്ടെന്ന് ​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിഷേധം.

യുവാവിന്‍റെ മൃതദേഹവുമായി പൊലീസ്​ സ്​റ്റേഷന്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രദേശവാസികൾ സ്​റ്റേഷനിലേക്ക്​ കല്ലേറ് തുടർന്നു . ആക്രമണത്തിൽ പൊലീസ്​ വാഹനങ്ങളും തകർന്നു.

ഗെരേകി ഗ്രാമത്തിലെ ഷോയ്​ബ്​ അക്തറാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ലോക്​ഡൗൺ ലംഘിച്ച്​ യുവാക്കൾ ക്രിക്കറ്റ്​ കളിക്കുകയായിരുന്നു. പൊലീസ്​ ഇവരെ മർദ്ദിക്കുകയും ഓടിക്കുകയും ചെയ്​തു. ഗുരുതര പരിക്കേറ്റ അക്തറിന് ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന്​ പ്രദേശവാസികൾ പറയുന്നു.

അതേസമയം, അനധികൃതമായി ബെറ്റ്​ വെക്കുന്നതിനിടെ പൊലീസിനെ കണ്ടതോടെ അവർ ഓടി ​രക്ഷ​പ്പെ ടുകയായിരുന്നുവെന്നാണ്​ പൊലീസിന്‍റെ​ വാദം.സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!