ഇന്ധന വിലയില്‍ ഇന്നും വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 97 രൂപ

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 97 രൂപ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി.  ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 29 പൈസ വീതമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പ്രട്രോളിന് 97.85, ഡീസലിന് 93.18 രൂപയിലുമെത്തി. കോഴിക്കോട് പെട്രോള്‍- 96.26, ഡീസല്‍- 91.74, കൊച്ചി പെട്രോള്‍- 95.96, ഡീസല്‍-91.43 എന്ന നിലയിലെത്തി.

സംസ്ഥാനത്ത് വില്‍പന നടത്തുന്ന പ്രീമിയം പെട്രോളിന്റെ വില നേരത്തെ നൂറ് രൂപ പിന്നിട്ടിരുന്നു. വില വര്‍ദ്ധനയില്‍ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും വില വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.

39 ദിവസത്തിനിടെ 23ാം തവണയാണ് വില കൂട്ടുന്നത്.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്ബുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. എം.പിമാര്‍ എം.എല്‍.എമാര്‍ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

Leave A Reply
error: Content is protected !!