ലോകത്ത് കോവിഡ് മരണസംഖ്യ 37.88 ലക്ഷമായി

ലോകത്ത് കോവിഡ് മരണസംഖ്യ 37.88 ലക്ഷമായി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അമ്പത്തിയാറ് ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മരണസംഖ്യ 37.88 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു.

അമേരിക്കയിൽ പതിമൂവായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 391 പേരാണ് പുതുതായി മരണപ്പെട്ടത്. അതേസമയം, ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 89,802 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,344 പേർ മരണപ്പെടുകയും ചെയ്‌തു.

ഇന്ത്യയിൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,148 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,59,676 ആ​യി ഉ​യ​ർ​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,052 പേ​ർ​ക്കാ​ണ് രാജ്യത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,91,83,121 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.69 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 94.77 ശ​ത​മാ​ന​മാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

Leave A Reply
error: Content is protected !!