ദക്ഷിണ കൊറിയയിൽ ബസിന് മുകളിൽ കെട്ടിടം തകർന്ന് വീണ് ഒമ്പതു പേർ മരിച്ചു

ദക്ഷിണ കൊറിയയിൽ ബസിന് മുകളിൽ കെട്ടിടം തകർന്ന് വീണ് ഒമ്പതു പേർ മരിച്ചു

ദക്ഷിണ കൊറിയയിൽ ബസിന് മുകളിൽ കെട്ടിടം തകർന്ന് വീണ് ഒമ്പതു പേർ മരിച്ചു. ദക്ഷിണ കൊറിയയിലെ സിയോളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റർ അകലെയാണ് സംഭവം.സംഭവത്തിൽ എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവസമയത്ത് 17 പേർ ബസിൽ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിൽപ്പെട്ട് ബസ് പൂർണമായി തകർന്നു .അപകട കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Leave A Reply
error: Content is protected !!