വയനാട് പ​ന​മ​രം നെ​ല്ലി​യ​മ്പ​ത്ത് ആക്രമണത്തിന് ഇരയായ വീട്ടമ്മയും മരിച്ചു

വയനാട് പ​ന​മ​രം നെ​ല്ലി​യ​മ്പ​ത്ത് ആക്രമണത്തിന് ഇരയായ വീട്ടമ്മയും മരിച്ചു

വയനാട് പ​ന​മ​രം നെ​ല്ലി​യ​മ്പ​ത്ത് ആക്രമണത്തിന് ഇരയായ വീട്ടമ്മയും മരിച്ചു.അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ റിട്ട. അധ്യാപകനായ കേശവൻ ഇന്നലെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന കേശവന്റെ ഭാര്യ പത്മാവതിയാണ് ഇന്ന് മരിച്ചത്.

ഇന്നലെയാണ് നെല്ലിയമ്പലത്ത് ആക്രമണം നടന്നത്. വൃദ്ധ ദമ്പതികളെ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പോലീസിന് ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ്. കൊലപാതകം മോഷണ ശ്രമത്തിനിടെയാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ് പത്മാവതി മരിച്ചത്.

Leave A Reply
error: Content is protected !!