ട്രയംഫ് 2021 മോഡല്‍ സ്‍പീഡ് ട്വിന്‍ ബുക്കിംഗും തുടങ്ങി

ട്രയംഫ് 2021 മോഡല്‍ സ്‍പീഡ് ട്വിന്‍ ബുക്കിംഗും തുടങ്ങി

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്‍പീഡ് ട്വിന്‍ കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ അനാവരണം ചെയ്‍തത്. ഇപ്പോഴിതാ പുതിയ ട്രയംഫ് സ്‍പീഡ് ട്വിന്നിന്‍റെ ബുക്കിംഗും കമ്പനി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍, കൂടുതല്‍ പെര്‍ഫോമന്‍സ്, വ്യത്യസ്ത സസ്‌പെന്‍ഷനും ടയറുകളും എന്നിവയോടെയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചത്.

50000 രൂപ നല്‍കിയാല്‍ വാഹനം ബുക്ക് ചെയ്യാം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രയംഫ് ത്രക്സ്റ്റണ്‍ മോട്ടോര്‍സൈക്കിളിലെ 1,200 സിസി ഹൈ പവര്‍ എന്‍ജിനാണ് സ്‍പീഡ് ട്വിന്നിന്‍റെ ഹൃദയം.ഈ 1,200 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ കൂടുതലായി 500 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും.2021 മോഡലിനായി മെച്ചപ്പെടുത്തിയ റെയ്ന്‍, റോഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കി. 14.5 ലിറ്റര്‍ ഇന്ധന ടാങ്കിന് പുതിയ ഗ്രാഫിക്‌സ് കൂടാതെ ആനോഡൈസ് ചെയ്ത ഹെഡ്‌ലാംപ് മൗണ്ടുകള്‍ പുതിയതാണ്.

Leave A Reply
error: Content is protected !!